News

കെ എസ് ആർ ടി സി ക്ക് സർക്കാർ സഹായം; 91.53 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 

കെ ആസ് ആർ ടി സി ക്ക് സർക്കാർ വീണ്ടും  സഹായംഅനുവദിച്ചു , 91.53 കോടി രൂപയാണ്   സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്.  ഈ അനുവദിച്ച തുകയിൽ 20 കോടി രൂപ സഹായമായും പിന്നെ ബാക്കി 71 .53  കോടി രൂപ പെൻഷൻ വിതരണത്തിനായി  കോർപറേഷൻ എടുത്ത വായ്‌പാ തുകയുടെ തിരിച്ചടവിനുമായാണ് അനുവദിച്ചിട്ടുള്ളത്.

ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു ,ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ മുടക്കം കൂടാതെ വിതരണം ചെയ്യാന്‍ വേണ്ടി, പ്രഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പെന്‍ഷന്‍ വിതരണത്തിനായി  കെ എസ്  ആർ ടി സി  എടുത്ത  വായ്പയുടെ തിരിച്ചടവാണ് സർക്കാർ  ഉറപ്പാക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ പ്രതിമാസം 50  കോടി എങ്കിലും കോർപറേഷനെ നൽകുന്നുണ്ട്.

Most Popular

To Top