ഞങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് ആമാശയ ആർത്തികൊണ്ടോ ആധികാര ആർത്തികൊണ്ടോ അല്ല,അപ്പക്കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ചെറ്റത്തരം ഞങ്ങൾക്കില്ല സന്ദീപ് വാര്യർക്കെതിരേ ആഞ്ഞടിച്ച് ഗോപാലകൃഷ്ണൻ.
സന്ദീപ് വര്യർ പാർട്ടി മാറിയ പോലെ MT രമേശും പി.കെ.കൃഷ്ണദാസും ബി.ഗോപാലകൃഷ്ണനും എ.എൻ രാധാകൃഷ്ണനും പാർട്ടി മാറാൻ ധൈര്യമുണ്ടൊ എന്നായിരുന്നു വാര്യരുടെ ചോദ്യം. അതിനുള്ള മറുപടിയായിയാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്:
എന്താ വാര്യരെ കോൺഗ്രസ്സിൽ പോയപ്പോൾ തലക്ക് വെളിവില്ലാതായൊ? ഞങ്ങൾ ഒക്കെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് വാര്യരെപ്പോലെ ആമാശയ, ആർത്തി കൊണ്ടോ ആധികാര ആർത്തി കൊണ്ടൊ അല്ല അന്തസ്സുള്ള ആദർശം കൊണ്ടാണ്. അപ്പക്കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ചെറ്റത്തരം ഞങ്ങൾക്ക് ഇല്ല.
വയനാട്ടിൽ വെച്ച്ഊളൻപാറയിലേക്ക് വാര്യർ പറഞ്ഞയച്ചവരുടെ അമേദ്യം നാവും തൊണ്ടയും തൊടാതെ ഇഷ്ട ഭോജനമാക്കി ആർത്തിയാൽ വിഴുങ്ങുന്നത് ‘ഒരു കസേരക്ക് വേണ്ടി ഈ അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല’. ഞങ്ങളുടെ രക്തത്തിൽ ആർ എസ്സ് എസ്സ് പഠിപ്പിച്ച ദേശ സ്നേഹത്തിൻ്റെ അളവ് കൂടുതലാണ്.അത് രാജ്യദ്രോഹികളുമായി മാച്ച് ചെയ്യില്ല.
വാര്യരെ താൻ കോൺഗ്രസ്സിൽ ചേർന്നത് തൻ്റെ ഇഷ്ടം തൻ്റെ ആർത്തി. അവിടെ കിട്ടുന്ന ഉച്ചിഷ്ടമോ എല്ലിൻ കഷണമൊ മേടിച്ച് ജീവിച്ചോളു ഞങ്ങൾക്ക് വിരോധമില്ല വെറുതെ ഞങ്ങടെ മെക്കെട്ട് കേറാൻ വരരുത്. തൃശ്ശൂരിൽ പങ്കുന്നം എൻ്റെ വീടിന് അടുത്താണ് മറക്കരുത്’ സംഘപരിവാറിൻ്റെ മേൽവിലാസത്തിൽ രാഷ്ട്രീയം പറഞ്ഞ് നാട് മുഴുവൻ കറങ്ങി നടന്ന് കാറ് മേടിക്കാനും കാപ്പി കുടിക്കാനും പണം ഇരന്ന് മേടിച്ച് പണി എടുക്കാതെ ശപ്പാട് തരമാക്കുന്ന സമീപനവും അർദ്ധരാത്രിയിൽ അശ്ലീല മെസ്സേജുകൾ അയച്ച് പലരേയും ഇക്കിളിപ്പെടുത്തുന്ന സ്വഭാവവും ഞങ്ങൾക്കില്ല.
വാര്യരെ പാണക്കാട് തമ്പ്രാൻ്റ പച്ച വെള്ളം ഓതി കുടിക്കാനും അത്താഴം ഉണ്ണാനും ,SDPI ക്കാരൻ്റെ കൂടെ അന്തി ഉറങ്ങാനും ഞങ്ങളെ കട്ടില്ല ഒരു പക്ഷെ ഞങ്ങൾക്ക് MLA ആ കാൻ കഴിഞ്ഞില്ലന്ന് വരാം പക്ഷെ രാജ്യസ്നേഹം അതിൻ്റെ അന്തസ്സ് കളഞ്ഞ് ഒരിക്കൽ ശർദ്ദിച്ചത് തിന്നുന്ന അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല -വാര്യരെ ഒന്നും കൂടി ചോദിക്കാനുണ്ട് താൻ മുൻപ് വീമ്പ് പാഞ്ഞ RSS പ്രചാരകൻ അമ്മാവൻ പാർട്ടി മാറാൻ ധൈര്യം കാണിച്ചു വൊ ആവോ ? എടൊ വാര്യരെ RSS ശാഖ നടത്താത്ത സ്ഥലം കൊടുത്തതാണ് തൻ്റെ അമ്മ എന്ന് താൻ വീമ്പ് പറഞ്ഞതല്ലെ ഓർമ്മ ഉണ്ടങ്കിൽ അമ്മയുടെ കുഴിമാടത്തിൽ പോയി ആദ്യം മാപ്പ് പറയു എന്നിട്ടാകാം ചന്ദ്രഹാസം ഇളക്കൽ.
