Business

കുത്തനെ ഇടിഞ്ഞു സ്വർണ്ണ വില

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില കുറഞ്ഞു. തുടർച്ചയായി നാല് ദിവസങ്ങൾ കൊണ്ട് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്വർണ്ണത്തിന് അതിവേഗമാണ് വിലയിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നത്. ഇതിൽ നിന്നൊരു ഇടവേള പോലെയാണ് ഇപ്പോൾ വിലയിൽ കുറവ് വന്നിരിക്കുന്നത്. 53,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഇന്നലത്തെ വിലയേക്കാൾ 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാമിന്റെ വില.

തുടർച്ചയായി ഓഹരി വിപണിയില്‍ ഉണ്ടായ മാറ്റങ്ങളും സ്വർണ്ണത്തിനു അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണ്ണ വില കൂടുന്നതിനും കുറയുന്നതിനും കാരണമാകുന്നത്. ഇത് കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകൾ സ്വർണ്ണം വാങ്ങിച്ച് കൂട്ടുന്നതും സ്വർണ്ണത്തിന്റെ ഡിമാൻഡ് കൂടാൻ കാരണമായിട്ടുണ്ട്. ഇത് സ്വർണ്ണവിലയിൽ വർദ്ധനവുണ്ടാക്കുന്ന കാര്യമാണ്.

മാര്‍ച്ച്‌ 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 10ന് രേഖപ്പെടുത്തിയ 54,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നാലുദിവസത്തിനിടെ 640 രൂപയാണ് കുറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top