പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച സ്വർണ കിരീടം മോഷണം പോയി, സംഭവം ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിൽ. 2021ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. ക്ലീനിങ് സ്റ്റാഫുകളാണ് ദേവിയുടെ ശിരസിലെ സ്വർണ കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണിത്. ഇന്നലെ ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാകാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. സ്വർണ കിരീടം മോഷണം പോയത് അന്വേഷിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
