News

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവ0; സ്വാമിക്കെതിരെ കുറ്റ ചുമത്തി കുറ്റംപത്രം സമർപ്പിച്ചു 

സ്വാമി ഗംഗേശാനന്തയുടെ  ജനനേദ്രിയം മുറിച്ച സംഭവ൦ രജിസ്റ്റർ ചെയ്യ്ത  ആദ്യ കേസിൽ  കുറ്റപത്രം സമർപ്പിച്ചു, സ്വാമിക്കെതിരെയും  ,ബലാത്സംഗത്തിനെതിരെയും പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമായി രണ്ടു കേസ് ക്രൈംബ്രാഞ്ച് എടുത്തിരുന്നു, എന്നാൽ ഈ കേസിൽ സ്വാമിക്കെതിരെയുള്ള  കേസിലാണ് ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ലൈംഗിക പീഡനത്തിനിടെയാണ് പെണ്‍കുട്ടി സ്വാമിയുടെ  ജനനേന്ദ്രിയം മുറിച്ചതെന്നു൦  ഈ കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതിരെ പെൺകുട്ടി ഉടൻ കുറ്റപത്രം സമർപ്പിക്കും. 2017 ൽ ആയിരുന്നു ഈ സംഭവം. തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ പൂജക്കെത്തിയപ്പോൾ  തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനിടെയാണ് ജനനേദ്രിയം മുറിച്ചതെന്നാണ് പെൺകുട്ടി നൽകിയ മൊഴി, എന്നാൽ ഏതാനും ആഴ്ചകൾക്ക് ശേഷം പെൺകുട്ടി പറഞ്ഞ മൊഴി മാറ്റി, തന്നെ സ്വാമി പീഡിപ്പിച്ചിട്ടില്ല എന്നും, സ്വാമിയുടെ മുൻ അനുയായിയും തന്റെ കാമുകനുമായ അയ്യപ്പദാസിന്റെ പ്രേരണപ്രകാരമാണ് താൻ ഇങ്ങനൊരു കുറ്റകൃത്യം ചെയ്യ്തതെന്ന് പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി  ആദ്യ മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു, കൂടാതെ വിചാരണ വേളയിൽ പെൺകുട്ടിയുടെ മൊഴി അനുസരിച്ച് കോടതി തീരുമാനിക്കട്ടെയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കി, എന്നാൽ ഇനിയും രണ്ടാമത്തെ കേസിന്റെ കുറ്റപത്രം അടുത്ത ആഴ്ച്ച സമർപ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു

Most Popular

To Top