News

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് അധികൃതർ ആദ്യം അദ്ദേഹത്തെ കനേഡിയൻ അധികൃതർക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഇന്ത്യൻ അധികൃതർക്ക് കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്നും മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. സിദ്ധു മൂസെവാലയുടെ കൊലയ്‌ക്ക് പിന്നാലെയാണ് അൻമോൽ ഇന്ത്യ വിടുകയായിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൽ അൻമോൽ ബിഷ്‌ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കൂടാതെ ബാബ സിദ്ദിഖ് വധക്കേസിലെ മുഖ്യ സൂത്രധാരൻ അൻമോൽ ബിഷ്ണോയ് ആണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഇയാളെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചിരുന്നു.

Most Popular

To Top