News

തമിഴ് നാട് കേരളത്തിലെ ബസുകൾക്ക് പിഴ ഈടാക്കിയാൽ തമിഴ് നാട്ടിൽ നിന്നും എത്തുന്ന ബസുകൾക്കും പിഴ ഈടാക്കുമെന്ന് ; മന്ത്രി കെ ബി ഗണേഷ് കുമാർ 

കേരളത്തിലെ ബസുകൾക്ക് തമിഴ്  നാട് തടയുകയോ , പിഴ ചുമത്തുകയോ ചെയ്യുകയാണെങ്കിൽ തമിഴ് നാട്ടിൽ നിന്നും എത്തുന്ന ബസുകൾക്ക് പിഴ ഈടാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു. നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ് നാട്  ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം. ഈ പിഴ തന്നെ കേരളവും അവരിൽ നിന്നും ഈടാക്കും.

കൂടാതെ ഈ വിഷയത്തിൽ തമിഴ് നാട് ഗതാഗത മന്ത്രിയുമായി ഒരു ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞ്, വണ്‍ ഇന്ത്യ വണ്‍ ടാക്സ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ് നാട്  കഴിഞ്ഞ ആഴ്ചമുതല്‍ തടയുകയാണ്. എന്നാൽ തമിഴ്നാട് സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് തയാറായിട്ടില്ല.കഴിഞ്ഞദിവസം കേരളത്തില്‍ നിന്ന് തമിഴ് നാട്ടി  ലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട്മോ ട്ടോര്‍ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു

Most Popular

To Top