സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ഇന്നലെ നടന്ന പ്രതിനിധി സമ്മേളത്തിലും ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല.
ജി സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. സമ്മേളന ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാണ് ജി സുധാകരന്‍. സമ്മേളനത്തില്‍ സ്വാഭാവികമായി ക്ഷണിക്കപ്പെടേണ്ടയാളാണ് അദ്ദേഹം.
പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്നില്ലെങ്കില്‍ പോലും മുതിര്‍ന്ന നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് പതിവാണ്. മന്ത്രി സജി ചെറിയാനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
