News

അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്തണം; എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത. ചില കാര്യങ്ങളിൽ റിപ്പോർട്ടിൽ വ്യക്തത കുറവുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടി. സാമ്പത്തിക ആരോപണങ്ങൾ അടക്കം ഉയർന്നപ്പോൾ പ്രഖ്യാപിച്ച അന്വേഷണത്തിന്മേൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സമർപ്പിച്ച റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ മടക്കിയത്.

വ്യക്തത കുറവുള്ള ഭാഗങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു. പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലാണ് എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്.

Most Popular

To Top