News

മുന്‍ അമേരിക്കന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു, അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു

മുന്‍ അമേരിക്കന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. 100 വർഷം വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ജിമ്മി കാർട്ടർ.

1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. 1977 മുതല്‍ 1981 വരെ പ്രസിഡന്‍റായിരുന്നു.

ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും ലോകവ്യാപകമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് അദ്ദേഹത്തിന് ലഭിച്ചു.

Most Popular

To Top