പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ വിദേശത്തേക്കയയ്ക്കാൻ സർക്കാർ അനുമതി നൽകി. അന്താരാഷ്ട്ര വാണിജ്യമേളയുടെ ഭാഗമായി ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് ശശിക്ക് അനുമതി.
ഈ വിദേശ യാത്ര നവംബർ മൂന്ന് മുതൽ 16 വരെയാണ്തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങൾ ഉയർന്ന ശശിയെ പ്രചാരണത്തിന് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഐഎം വിലയിരുത്തൽ. കഴിഞ്ഞ ദിവസം പാലക്കാട് ജില്ല കമ്മറ്റി പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു. യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക.കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.
