മൂന്നാർ സീപ്ലെയിന്നിൽ പദ്ധതിയിൽ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുൻ മന്ത്രി എംഎം മണി. പദ്ധതിയിൽപ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകൾ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനമുണ്ടാക്കാൻ കാരണമാകുമെന്നായിരുന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ വനം വകുപ്പിനോട് പോയി പണി നോക്കട്ടെയെന്നായിരുന്നു മണിയുടെ പ്രതികരണം.
ആന കാട്ടിലാണുള്ളതെന്നും ആനക്ക് വെള്ളം കുടിക്കാന്‍ പറ്റിയില്ലേല്‍ ആനയുടെ വായില്‍ വനം വകുപ്പ് കൊണ്ടുപോയി വെള്ളം ഒഴിക്കട്ടെയെന്നും എഎം. മണിയുടെ പ്രതികരിച്ചു. മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങുന്നതിലാണ് വനം വകുപ്പ് എതിർപ്പ് അറിയിച്ചത്. സീപ്ലെയിനിന്റെ ശബ്ദവും തുടർ പ്രകമ്പനവും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാണെന്ന് കാണിച്ച് വനം വകുപ്പ് കലക്ടർക്ക് കത്തും നൽകിയിരുന്നു. മാട്ടുപ്പെട്ടി അണക്കെട്ട് പ്രദേശം ആനത്താരയാണെന്നും കത്തിൽ പറയുന്നുണ്ട്.
