ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി (72) തിങ്കളാഴ്ച അന്തരിച്ചു. മുൻ രാജ്യസഭാ എംപി കൂടിയായ സുശീൽ കുമാർ മോദിയുടെ മൃതദേഹം ഇന്ന് പാട്‌നയിലെ രാജേന്ദ്ര നഗറിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കൊണ്ടുവരും സംസ്‌കാരം ഉച്ചകഴിഞ്ഞ് നടത്തും.
കാൻസർ ബാധിതനാണെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സുശീൽ കുമാർ മോദി ഈ വർഷം ഏപ്രിലിൽ വെളിപ്പെടുത്തിയിരുന്നു.ഏകദേശം 11 വർഷത്തോളമാണ് നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചത്.
2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. കോട്ടയം പൊന്‍കുന്നം സ്വദേശിനി ജെസി ജോര്‍ജാണ് സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ.
