സന്ദീപ് വാര്യർക്കുവേണ്ടി ഫോളോ-അണ്‍ഫോളോ ഫേസ്ബുക്ക് ക്യാമ്പയിന്‍. സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും.
നേരത്തെ പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു അണ്‍ഫോളോ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്‌സാണ്. എന്നാലത് ബിജെപി ക്യാമ്പയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പയിന് പിന്നാലെ ഇത് വീണ്ടും 2,99,000 ആയി ഉയര്‍ന്നിരുന്നു.
