അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഒന്നാം വാർഷികം 2025 ജനുവരി 11ന് ആഘോഷിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം അറിയിച്ചു.ജനുവരി 11-ന് ഉച്ചയ്‌ക്ക് ശ്രീബാലരാമന് പ്രത്യേക അഭിഷേകം, തുടർന്ന് ദീപാരാധനയും ജനുവരി 13 വരെ വിശേഷാൽ പൂജകളും നടക്കും.
ശ്രീരാമക്ഷേത്രാങ്കണത്തില്‍ പൂര്‍ത്തിയാകുന്ന 18 ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാ കര്‍മം അതിന് മുമ്പ് പൂര്‍ത്തിയാകും. ക്ഷേത്രപരിസരത്തുള്ള യജ്ഞമണ്ഡപത്തിൽ രാവിലെ മുതൽ ആഘോഷങ്ങൾ ആരംഭിക്കും. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും ശുക്ല യജുർവേദത്തിലെ മന്ത്രങ്ങളോടെ അഗ്നിഹോത്ര ചടങ്ങുകൾ നടക്കും. ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് വിവിധ മത സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
