News

വയനാട് ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുളള കാര്യങ്ങളിൽ സുപ്രധാന തീരുമാനം ഇന്ന്; സംസ്ഥാന ബാങ്കേഴ്സ്  സമിതി യോഗം ഇന്ന് ചേരും 

വയനാട്‌  ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് നിരവധി അഭിപ്രയങ്ങൾ ഇതിനു മുൻപായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക്  ഇന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി  യോഗം ചേരുന്നു. തിരുവനന്തപുരത്തെ നടക്കുന്ന ഈ യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ പങ്കുചേരുന്നു.ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

എന്നാലിപ്പോൾ ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ, വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കുംഎന്നാണ് റിപ്പോർട്ടുകൾ, ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാൻ തീരുമാനവും എസ്എൽബിസി യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

വയനാട്ടിലെ ദുരിത ബാധിതരുടെ കൈയിൽ നിന്നും ഗ്രാമീണ ബാങ്ക് പിടിച്ചെടുത്ത പണം തിരികെ ഏൽപ്പിക്കുമെന്നും ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ വായ്പകൾ സംബന്ധിച്ച ആശങ്ക തുടരുന്നതിനിടെ നാളത്തെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ദുരന്ത ബാധിതർ.

Most Popular

To Top