സിനിമ-സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു 81 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.20-ഓടെ ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്.
1976-ല്‍ പുറത്തുവന്ന, പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,കരുമാടിക്കുട്ടൻ എന്ന സിനിമകളിൽ മികച്ച അഭിനയം കാഴ്ച്ചവച്ചു. 19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു.
കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ ലഭിച്ചു. സംവിധായകൻ മനോജ് ഗണേഷ് മകനും, സംഗീതയുമാണ് മക്കൾ. സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.
