ട്രേഡ് യൂണിയന്‍ ഉണ്ടാക്കണം ,താരസംഘടനയായ അമ്മയിലെ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനാണ് നീക്കമെന്നാണ് വിവരം. അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെയാണ് അമ്മയിലെ കൂട്ടരാജി. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ രാജിവെക്കുകയും എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു.
