ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയ ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില രംഗത്ത്. സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഫറ ഷിബില ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ലെന്നാണ് ഫറ ഷിബില പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. മലയാളി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗിച്ചു എന്നും ഫറ ഷിബില ഹണി റോസിനെതീരെ ആരോപിക്കുന്നു.
ഉപജീവനത്തിനായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ല. എന്നാൽ സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഹണി റോസിന്റെ പ്രവർത്തികൾ ബാധിക്കും എന്നാണ് ഫറ പറയുന്നത്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ വീണ്ടും ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്? എന്നും നടി ചോദിച്ചു. അവർക്ക് സർവൈവൽ മാത്രമാണ് ഉദ്‌ഘാടന പരിപാടികൾ എന്നും ഫറ പറയുന്നു. എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉൽഘാടനം ചെയ്യുന്നു എന്ന് പറയുന്ന അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ലെന്നും ഫറ ചൂണ്ടിക്കാണിച്ചു. ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ഇവർ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവർ കേരളത്തിൽ ഉണ്ടാവില്ലെന്നും ഫറ കൂട്ടിച്ചേർത്തു.
എന്നാൽ ഫറയുടെ പ്രസ്‌താവന വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടിയുടെ പോസ്‌റ്റിൽ ഒട്ടേറെ പേർ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്.
