റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്ത്. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് പുറത്തു വന്നത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.
വ്യാജപതിപ്പ്നെതിരെ നിര്‍മാതാക്കളടക്കം രംഗത്തെത്തിയിരുന്നു. പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു.ഇത്തരത്തില്‍ ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും, പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.
വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രം സംവിധാനംചെയ്തത് ടി.ജെ. ജ്ഞാനവേല്‍ ആണ്. രജനീകാന്തിനൊപ്പം ചിത്രത്തിൽ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
