Film news

ഫഹദ് ഫാസിന് ഉള്ള എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥ എന്താണെന്ന് അറിയാമോ

കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിൽ തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എഡിഎച്ച്‌ഡി) ഉണ്ടെന്ന് വെളിപ്പെടുത്തിയത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. തനിക്ക് എഡിഎച്ച്‌ഡി എന്നൊരു രോഗം ഉണ്ടെന്നും ചെറുപ്പത്തിലെ കണ്ടുപിടിച്ചാല്‍ ഉറപ്പായും ഈ അസുഖം ഭേദമാക്കാൻ കഴിയുമെന്നുമാണ് ഫഹദ് പറഞ്ഞത്. ഹതഭാഗ്യ വശാൽ ഈ അസുഖം താൻ തന്റെ നാല്പത്തിയൊന്നാം വയസ്സിലാണ് തിരിച്ചറിയുന്നത് എന്നുമാണ് ഫഹദ് പറഞ്ഞത്.

അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എഡിഎച്ച്‌ഡി) എന്നാൽ എന്താണെന്ന് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്. എന്താണ് ഈ അസുഖം എന്ന് വെച്ചാൽ നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണിത്. കുട്ടികളിലാണ് കൂടുതലായും ഈ രോഗം ബാധിക്കുന്നത്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് കുട്ടികളുടെ പഠനത്തെ പോലും ചിലപ്പോൾ മോശമായി ബാധിച്ചേക്കാം.

ആൺകുട്ടികളിൽ ആണ് ഈ രോഗം സാധാരണഗതിയിൽ കണ്ടുവരുന്നത്. മുതിർന്നവരില്‍ മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടും ഇത് സംഭവിക്കാം. സാധാരണ ഗതിയിൽ 12 വയസിന് മുൻപ് തന്നെ കുട്ടികളില്‍ ഈ രോഗ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ചില കുട്ടികളില്‍ മൂന്ന് വയസ് മുതല്‍ തന്നെ അവ പ്രകടമാകാം. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചെറുപ്പത്തിൽ തന്നെ ഈ ലക്ഷണങ്ങൾ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ അത് തിരിച്ചറിഞ്ഞു കുട്ടികളെ ചികിത്സയ്ക്ക് വിധേയമാക്കിയാൽ വളരെ അടുപ്പത്തിൽ ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന അസുഖമാണിത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top