News

പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ അവരുടെ കര്‍മഫലം, യുഎൻ അസംബ്ലിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഐക്യരാഷ്ട്രസഭയുടെ 79-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അംസബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജയശങ്കറിന്റെ മുന്നറിയിപ്പ്.

1947-ൽ രൂപീകൃതമായതുമുതൽ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന ബോധപൂർവമായ നയം കാരണമാണ് ഈ അവസ്ഥയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. പാകിസ്ഥാന്റെ പ്രവർത്തനങ്ങൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം ബുദ്ധിമുട്ടുന്നു. എന്നാൽ ചിലർ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും തെരഞ്ഞെടുക്കുന്ന നയങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാകിസ്ഥാന്റെ ദുഷ്പ്രവൃത്തികൾ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.  പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. തീവ്രവാദത്തോടുള്ള പാകിസ്ഥാൻ്റെ ദീർഘകാല ബന്ധം ഉപേക്ഷിക്കണമെന്നും ജയശങ്കർ പറഞ്ഞു.

 

Most Popular

To Top