News

പഴയ കിറ്റ് വിതരണം; മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്‌ത സംഭവത്തിൽ മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് സാധനങ്ങളാണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കം കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു. അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സിപിഎം പഞ്ചായത്തിനെ കുറ്റപ്പെടുത്തുമ്പോൾ റവന്യൂ വകുപ്പിനെയും സർക്കാരിനെയും പഴിച്ചാണ് കോൺഗ്രസും ബിജെപിയും സമരരംഗത്തുള്ളത്. ഇന്ന് കിറ്റ് വിവാദത്തിൽ മേപ്പാടി പഞ്ചായത്തിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

Most Popular

To Top