സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി ജി പി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ് പി ക്ക് ഡി ജി പി നിര്‍ദേശം നല്‍കി.
ആത്മകഥ ചോര്‍ന്നത് ഡി സിബുക്‌സില്‍ നിന്നാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്തിന് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ആണ് റിപ്പോർട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്.
പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.
