ശോഭയെ രാഷ്ട്രീയ നേതാവായി കാണുന്നില്ല, നിലവാരമില്ലാത്തവരോട് താൻ സാധാരണയായി മറുപടി പറയാറില്ലന്നും ശോഭാ സുരേന്ദ്രന്റെ ആരോപണത്തിൽ മറുപടിയുമായി ഇ പി ജയരാജൻ.
ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ പി ജയരാജനെന്നും അന്നെടുത്ത റൂമിന്റെ നമ്പർ താൻ ഡയറിയൽ കുറിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞു. തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ ശോഭയെ തനിക്ക് അറിയില്ലന്നും, ശോഭയുടെ താൻ ഹോട്ടലുകളിൽ കണ്ടുമുട്ടിയെന്നാണ് പറയുന്നത് അതിൽ എന്ത് നിലവാരമാണുള്ളത്?. അതുകൊണ്ട് നിലവാരമില്ലാത്തവരോട് താൻ സാധാരണയായി മറുപടി പറയാറില്ല, ശോഭയെ രാഷ്ട്രീയ നേതാവായി കാണുന്നില്ല, ബിജെപി നേതൃത്വം തന്നെ ശോഭാ സുരേന്ദ്രനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത ആളുകളെയും വഹിച്ചുകൊണ്ട് എങ്ങോട്ടാണ് ബിജെപി പോകുന്നത്. ശോഭ എന്ത് വിവരക്കേടും പറയുമെന്നും ഇ പി വ്യക്തമാക്കി.
