ആന ഇറങ്ങുന്നത് പാർട്ടിയുടെ കുറ്റമാണോ എന്നാണ് ജയരാജന്റെ ചോദ്യം. വന്യമൃഗശല്യം രൂക്ഷമാകുന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ന്യായീകരിക്കാൻ ശ്രെമിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. വന്യജീവി ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരമില്ലെന്നായിരുന്നു വനംവകുപ്പ് മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് ഇ പി ജയരാജൻറെ പ്രതികരണം. ആനയിറങ്ങുന്നത് ഏതെങ്കിലും പാർട്ടിയുടെയോ മന്ത്രിയുടെയോ കുറ്റമാണോയെന്നും വനംവകുപ്പ് മന്ത്രി രാജിവച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.
വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കാൻ കഴിയുമോ അതൊക്കെയാണ് സർക്കാർ ചെയ്യുന്നത്. വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം സർക്കാരിനില്ല അദ്ദേഹം പറഞ്ഞു.
‘സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് വന്യജീവി ആക്രമണം. ഇതിന് ഒരു ശാശ്വത പരിഹാരം പറയാനാകില്ല. പരമാവധി പരിഹരിക്കും എന്നാണ് പറയാനുള്ളത്. ഇനി മേലാല്‍ കേരളത്തില്‍ ആത്മഹത്യയുണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണ്. ഇതിനൊന്നും അവസാന വാക്കുപറയാന്‍ ആര്‍ക്കാണ് സാധിക്കുക? ജനങ്ങളെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കരുതെന്ന്’ മന്ത്രി എ കെ ശശീന്ദ്രന്റെ വാക്കുകള്‍
2025 ജനുവരി 1മുതല്‍ ഇന്നുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേരാണ്. കാട്ടാന ആക്രമണത്തില്‍ 7പേര്‍ കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ ഒരാളും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
