വയനാട്ടിലെ ദുരിത ബാധിതരിൽ നിന്നും ഇ എം ഐ പിടിച്ചത് സാങ്കേതിക പിഴവ് കാരണമെന്ന് ഗ്രാമീണ്‍ ബാങ്ക് ചെയർപേഴ്‌സണ്‍ വ്യക്തമാക്കി, മൂന്നുപേരുടെ കാര്യത്തിലാണ് അങ്ങനൊരു പിഴവ് ഉണ്ടായത്, അവരുടെ കൈയിൽ നിന്നും ഇഎംഐ ആയി പിടിച്ച തുക തിരികെ അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാൻ നിർദേശം നല്‍കിയതായും ചെയർപേഴ്‌സണ്‍ വിമല വിജയ ഭാസ്‌കർ പറഞ്ഞു.വായ്പകള്‍ എടുത്ത അക്കൗണ്ടുകളിലേക്ക് പണം എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി തുക ഈടാക്കുകയെന്ന സംവിധാനം കാരണമാണ് ദുരിതബാധിതരില്‍ നിന്നും ഇഎംഐ പിടിച്ചത്
ഇതുപോലുള്ള സാങ്കേതിക പിഴവുകള്‍ കൃത്യമായി പരിശോധിക്കും. ദുരിതബാധിതരില്‍ നിന്നു പണം ഈടാക്കരുതെന്ന നിർദേശം ഓരോ ബ്രാഞ്ചുകള്‍ക്കും നല്‍കിയിട്ടുണ്ട് എന്നും ചെയർ പേഴ്സൺ പറയുന്നു. പരാതികള്‍ ലഭിച്ചതിനെ തുടർന്ന് സംഭവം വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും മൂന്ന് അക്കൗണ്ടുകളില്‍ നിന്നാണ് തുക ഈടാക്കിയതായി കണ്ടെത്തിയത്. ഈ അക്കൗണ്ടുകളിലേക്ക് പണം റീഫണ്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി,
