News

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്കായി മാത്രം ഉപയോ​ഗിക്കണം, സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്കായി മാത്രം ഉപയോ​ഗിക്കണം, സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത് നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.

ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. തലപ്പൊക്കൽ മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആന എഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Most Popular

To Top