കേരളത്തിൽ വൈദ്യുതിനിരക്ക് കൂട്ടും വേറെ വഴിയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പു കഴിഞ്ഞ് റിപ്പോർട്ട് ഉടൻ കെഎസ്ഇബിക്ക് കൈമാറും. റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ വിഷയത്തിൽ ചർച്ച നടത്തും.
ഈ വര്‍ഷം യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറയുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. 70 ശതമാനം വൈദ്യുതിയും ഇപ്പോൾ പുറത്തുനിന്ന് വാങ്ങുന്ന അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.
