ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടക്കുന്ന ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മേയ് 25ന് ആണ് ഇലെക്ഷൻ നടക്കുന്നത്. 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡല്‍ഹി ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും തെരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു.
യുപിയിലെ 14 മണ്ഡലങ്ങളും ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ പല ഉയർന്ന നേതാക്കളും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിട്ടുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകള്‍ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. കടുത്ത മത്സരം തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത്.
ഈ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ടുകൾ പ്രകാരം ബിജെപിയ്ക്ക് പോളിംഗ് കുറവായിരുന്നു. ഇതിന്റെ നിരാശ ബി ജെ പി പാർട്ടിക് ഉണ്ട്.
