Politics

ഇനിയും പ്രഥമ പരിഗണന കേരളത്തിൽ എയിംസ് കൊണ്ടുവരാനുള്ള ശ്രമം, കേന്ദ്ര മന്ത്രി സുരേഷ് ഗോപി 

സത്യപ്രതിജ്ഞക്ക് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് ആദ്യ പ്രതികരണം നടത്തിയത്, കേന്ദ്രമന്ത്രിയെന്ന നിലയില്‍  താൻ കേരളത്തിനായി ആദ്യം ചെയ്യാന്‍ പോകുന്നത് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്നാണ്, ഇതിനായി ബന്ധപ്പെട്ടവരുമായി ആദ്യ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്താണ് ജോലിയെന്ന് അറിയാണെമന്നും വകുപ്പ് സംബന്ധിച്ചു ഇപ്പോളും അറിയില്ലെന്നും സുരേഷ് ഗോപി പറയുന്നു. മൂന്നാം മോദി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ,ജോര്‍ജ് കുര്യനുംമാണ്  സത്യപ്രതിജ്ഞ ചെയ്തത്

മൂന്നാം മോദി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു  അന്‍പത്തിരണ്ടാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലിഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.71ാമനായാണ് ജോര്‍ജ് കുര്യനും  സത്യപ്രതിഞ നടത്തിയത്  , .  ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top