News

സഹകരണ സ്ഥാപനങ്ങളില്‍ കള്ളപ്പണമിടപാട് നടക്കുന്നതായി ആവർത്തിച്ച് ഇ.ഡി, ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

സംസ്ഥാന സഹകരണ സ്ഥാപനങ്ങളില്‍ കള്ളപ്പണമിടപാട് നടക്കുന്നതായി ആവർത്തിച്ച് ഇ.ഡി. ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഇഡി വ്യക്തമാക്കി. സഹകരണ സംഘങ്ങളുടെ വായ്പാ പരിധിയ്‌ക്കപ്പുറമാണ് വായ്പകൾ അനുവദിക്കുന്നത്. നിയമവിരുദ്ധമായിട്ടാണ് ഇത്തരം വായ്പകൾ നൽകുന്നത്. ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ്പകൾ നാൽകുന്നത്. പലതും വായ്പക്കാരുടെ അറിവോടെ അല്ല നടക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ ഇഡി അന്വേഷണങ്ങൾക്കെതിരെ നൽകിയ ഹർജിയിലാണ് ഇഡിയുടെ സത്യവാങ്മൂലം.

Most Popular

To Top