News

സംസ്ഥാനത്ത്  ഇ – ഫയലിംഗ് പണിമുടക്ക്;  ഒരു ഉത്തരവ് പോലും വകുപ്പുകൾക്ക് ഇറക്കാനാകുന്നില്ല  

സംസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ ഭരണ സ്തംഭനം. കഴിഞ്ഞ രണ്ടു ദിവസമായി ഇ- ഫയലിംഗ് പണിമുടക്കിയതോടെ ഒരു ഉത്തരവ് പോലും വകുപ്പുകൾക്ക് ഇറക്കാനാകുന്നില്ല. ഇപ്പോൾ ഫയൽ നീക്കം പൂർണമായും നിലച്ച അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻററിനും  ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും വലിയ ഒരു  തിരിച്ചടിയാണ്, ഇത് കഴിഞ്ഞ ദിവസം പരിഹരിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ
ഒന്നരമാസം മുമ്പാണ് ഇ-ഫയലിങ് സംവിധാനത്തിൽ പുനഃക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. അതിനിടയിലാണ് രണ്ടു ദിവസത്തിനു മുൻപ് ഇ- ഫയലിംഗ് പണിമുടക്കിയത്. ഇത് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് ഓപ്പൺ ചെയ്യാൻ പോലും കഴിയുന്നില്ല. ഈ വിവര൦ നാനാഷണൽ ഇൻഫോർമാറ്റിക്സ് സെൻററിധരിപ്പിക്കുകയും ചെയ്യ്തു.

ഇതുവരെയും   പ്രശ്നമെന്തെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻററിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൂർണമായും ഇ-ഫയലിങ്ങായതിനാൽ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല എന്നതാണ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നം. പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതാണ് തുടർന്നുള്ള നീക്കവും തടസപ്പെടുന്നത്

 

 

Most Popular

To Top