Film news

ഓംപ്രകാശ് പ്രതിയായ ലഹരികേസ് ; സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്

ഓംപ്രകാശ് പ്രതിയായ ലഹരികേസിൽ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശിന്റെ ലഹരിപാർട്ടിയിൽ സിനിമാ താരങ്ങളായ പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും എത്തിയിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. ഇവരെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം പൊലീസ് ​ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. 20 പേരിൽ ഉൾപ്പെട്ട എല്ലാവരെയും ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്.

Most Popular

To Top