തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്‌ക്കുന്നത് ഇടതു-വലത് പാർട്ടികൾക്കിടയിലെ സ്ഥിരം പ്രവർത്തിയാണെന്നും, ദുരുദ്ദേശത്തോടെയാണ് അവരിത് കാണുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ തൊടാൻ പിണറായി സർക്കാരിന് പറ്റില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനാണ് അവരുടെ ശ്രമം. ബിജെപി ശക്തമായും നിയമപരമായും ഇതിനെ നേരിടു. പരസപരം തമ്മിലടിച്ച് ചോര കുടിക്കാനുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെ നീക്കം വച്ചുപൊറുപ്പിക്കാനാകില്ലന്നും
കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിലും സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
