ഡോക്‌ടർ വന്ദന ദാസിന്റെ കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കോടതി തള്ളി, കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയുടെ ആണ് ഈ നടപടി, കേസിൽ നിന്നും ഒഴിവാക്കണമെന്നുള്ള പ്രതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയത്. പ്രോസിക്യൂഷൻ വാദം. കുറ്റപത്രം സമർപ്പിച്ച കേസിൽ ഉടൻ വിചാരണ ആരംഭിക്കും. കേസ് അടുത്ത മാസം ആറിന് പരിഗണിക്കും.
സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ് 10 നാണ് ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്,കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
