News

ട്രംപ് 2.0; 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.   78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കനത്ത തണുപ്പ് കാരണം പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇന്ത്യൻ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ ആരംഭിക്കുക.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും. ട്രംപിനൊപ്പം, വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ശേഷം ഉദ്‌ഘാടന പ്രസംഗം നടത്തും. അതിൽ അടുത്ത നാല് വർഷത്തേക്കുള്ള തൻ്റെ കാഴ്ചപ്പാട് ട്രംപ് വിശദീകരിക്കും എന്നാണ് റിപ്പോർട്ട്. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.  2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2024 നവംബറിൽ ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് ശിക്ഷ ഒഴിവായത്.

Most Popular

To Top