അമേരിക്കയിൽ കടുത്ത പോരാട്ടവുമായി ഡൊണാൾഡ് ട്രംപും കമല ഹാരിസും.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് നാളെ ആരംഭിക്കാനിരിക്കെ പ്രവചനാതീതമെന്നു കരുതുന്ന സ്വിങ് സ്റ്റേറ്റ്കൾ
കേന്ദ്രികരിച് ഡൊണാൾഡ് ട്രംപും കമല ഹാരിസും തിരഞ്ഞെടുപ്പ് പ്രചരണം ഗംഭീരമായി തുടരുന്നു. ഏഴ് സ്വിങ് സ്റ്റേറ്റ് കളിലാണ് അമേരിക്കയിൽ കടുത്ത പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഇന്നല പ്രചാരണം നടത്തി. കമല ഹാരിസ് മിഷിഗണിലാണ് പ്രചാരണം കേന്ദ്രികരിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് ബംഗ്ലദേശിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിനിടെ ഇതാദ്യമായാണ് കമല ഹാരിസിനെ വിമർശിക്കുന്നത്. ബംഗ്ലദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച മുൻപ്രസിഡന്റ് ഇപ്പോഴാണ് ബൈഡൻ കമല ഭരണകൂടം ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിച്ചു എന്ന് കുറ്റപ്പെടുത്തി. താനായിരുന്നു യു ആസ് പ്രസിഡന്റ് എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നും ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നു.
