News

ഉമ തോമസ് എംഎൽയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ഡോക്ടർമാർ

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണെ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉമ തോമസിന്റെ ഫെയ്സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിക്കൽ ബുള്ളറ്റിൻ ഉടനുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ് . ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രത്യേക വിദഗ്ധ സംഘവുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്.

Most Popular

To Top