News

ദിവ്യക്കിനി ജില്ല വിട്ട് പുറത്തു പോകാം, പഞ്ചായത്ത് യോഗങ്ങളിലും പങ്കെടുക്കാം, ജാമ്യ വ്യവസ്ഥകളിൽ ഇളവ്

പി പി ദിവ്യക്കിനി ജില്ല വിട്ട് പുറത്തു പോകാം, പഞ്ചായത്ത് യോഗങ്ങളിലും പങ്കെടുക്കാം ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് വന്നു. തലശേരി സെഷൻസ് കോടതിയിൽ പി പി ദിവ്യ സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ് വന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ മാത്രം സ്‌റ്റേഷനിൽ ഹാജരായാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

ജില്ല വിട്ട് പോകാൻ തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. ജില്ലയ്‌ക്ക് പുറത്ത് യാത്ര ചെയ്യുന്നതിൽ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഇളവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബർക്കെതിരെയും ഓൺലൈൻ പേജിനെതിരെയും ദിവ്യ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.

Most Popular

To Top