Politics

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ  ആനി രാജ മത്സരിച്ചതിൽ  സി പി ഐ യിൽ ഭിന്നത 

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സി പി ഐ നേതൃയോഗത്തിൽ ഭിന്നത, ഈ നടപടി രാഷ്ട്രീയ വിവേകമില്ലായ്മ എന്ന് വിമർശനം. ഈ വിമർശനം ഉന്നയിച്ചത് പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ ആണ്. ഈ വിഷയം മുൻപേ നേതൃയോഗത്തിൽ കത്ത് നൽകി   അറിയിച്ചെന്നും ആനിരാജ പറയുന്നു . കത്ത് യോഗത്തിൽ വായിച്ചിരുന്നു.

ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടി കാണിച്ചാണ് കത്ത്. സിപിഐഎമ്മിൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും ആനി രാജ. ജില്ലാ കമ്മറ്റികളുടെ നിർദേശം അനുസരിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കേരള  നേതൃയോഗം വിശദീകരിച്ചിരുന്നു. ദേശീയ നേതൃത്വത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നെന്ന് കേരള ഘടകം നേതൃയോഗത്തിൽ പറഞ്ഞു. ഇടത് സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപിക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം വ്യക്തമാക്കി

പ്രിയങ്കക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നതയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും,

Most Popular

To Top