എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം. രാജി വച്ചില്ലെങ്കിൽ പുറത്താകേണ്ട സാഹചര്യം ഉണ്ടാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പകരം മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ശശീന്ദ്രൻ രാജിവെക്കുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നാണ് എൻസിപി നേതൃ യോഗത്തിൽ പിസി ചാക്കോ പ്രഖ്യാപിച്ചത്.
എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. പാർട്ടി തീരുമാനം പാലിക്കാൻ തനിക്ക് മടിയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
