ജസ്‌ന തിരോധാന കേസിന്റെ അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്‍റെ വിവരങ്ങൾ ശേഖരിച്ചു, അതുപോലെ മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്‍റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ ഇന്നലെ രേഖപ്പെടുത്തി.
എന്നാൽ സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും. കാരണം കഴിഞ്ഞ ദിവസം ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ ലോഡ്ജിലെ മുൻജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തിയിരുന്നില്ല. അതുപോലെ മുണ്ടകൈയത്ത് ലോഡ്ജിലും സി ബി ഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
