ശബരിമലയില്‍ നടന്‍ ദിലീപിന്റെയും സംഘത്തിന്റെയും വിഐപി ദര്‍ശനത്തില്‍ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍ നിരയില്‍ അവസരമൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി.
വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട് എന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതി റിപ്പോര്‍ട്ട് സ്വീകരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും. ദിലീപിന്‍രെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണയില്‍ വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്. ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മിഷണറും വിശദമായ റിപ്പോര്‍ട്ട് നല്‍കും.
