മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർത്തിൽ രൂക്ഷ വിമർശനവുമായി നടൻ ധർമജൻ ബോൾഗാട്ടി.
ഇതിനികം ഞാന്‍ മൂന്ന് ടെലിവിഷന്‍ സീരിയലുകള്‍ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എന്‍ഡോസള്‍ഫാനെന്ന പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതില്‍ തലയില്‍ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടായെന്നും പറയുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും പ്രസ്താവനകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
