Politics

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. പ്രധാനമന്ത്രി, ഒൻപത് കേന്ദ്രമന്ത്രിമാർ, മൂന്ന് മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 50,000 പേർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. ആസാദ് മൈതാനിയിൽ വൈകിട്ട് അഞ്ചരയ്‌ക്കാണ് ചടങ്ങ്.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ​ഗവർണർമാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരും ബിജെപിയുടെയും എൻഡിഎയുടെയും മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാകക്ഷിയോ​ഗം ഫഡ്നാവിസിനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. സംസ്ഥാനത്തെ 21-ാമത്തെ മുഖ്യമന്ത്രിയാണ് 54-കാരനായ ഫഡ്നാവിസ്. മൂന്നാം തവണയാണ് അദ്ദേ​ഹം മുഖ്യമന്ത്രിയാകുന്നത്.

Most Popular

To Top