ഒരിക്കൽ ഭീകര ഭരണം നിലനിന്നിരുന്ന ജമ്മു കശ്മീരിൽ ജനാധിപത്യം പുനരുജ്ജീവിപ്പിച്ചു അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ തന്നെ ബിജെപിയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ ജനപിന്തുണയാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷിയായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
1980 കളിൽ തീവ്രവാദം വന്നതിന് ശേഷം ആദ്യമായി, ജമ്മു കശ്മീർ ജനത ഇത്രയും സുതാര്യവും സമാധാനപരവുമായ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു, കൂടുതൽ സീറ്റുകൾ ഞങ്ങൾക്ക് നേടിത്തന്ന കശ്മീർ ജനതയ്‌ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. ഞങ്ങൾക്ക് നൽകിയ പിന്തുണയ്‌ക്ക് ജമ്മുകശ്മീർ ജനതയോട് നന്ദി അറിയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിന്റെ വികസനത്തിനും സുരക്ഷയ്‌ക്കുമാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. മോദി സർക്കാർ ഭീകരവാദ പ്രവർത്തനങ്ങൾ കശ്മീരിൽ നിന്ന് തുടച്ചുനീക്കി അമിത് ഷാ എക്സിൽ കുറിച്ചു.
