News

നിക്ഷേപ തുക ആവശ്യപ്പെട്ടു തിരികെ ലഭിച്ചില്ല, സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു

ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ നല്കാത്തതിൽ മനംനൊന്ത് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ തൂങ്ങി മരിച്ചത്.

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തിവരുകയാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു.

എന്നാൽ ഭാര്യയയുടെ തുടർചികിത്സയ്ക്കായി ഈ പണം സാബു തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കിലെത്തിയിരുന്നു. എന്നാൽ പണം നൽകാൻ ബാങ്ക് അധികൃതർ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള മനോവിഷമമായിരിക്കാം സാബുവിനെ ആത്മഹത്യ ചെയ്തത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.

Most Popular

To Top