സംസ്ഥാനത്ത് ഡെങ്കി പനി ബാധിതരിൽ വമ്പൻ വർദ്ധനവ്, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ഉള്ളത്, സംസ്ഥാനത്ത് ഡെങ്കി പനി ബാധിതരിൽ 54 % വും എറണാകുളം ജില്ലയിലാണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച്ച മാത്രം സ്ഥിതികരിച്ചത്.
കളമശേരി നഗരസഭ പരിധിയിലാണ് കൂടുതൽ ഡെങ്കിക്കേസുകൾ റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. കളമശേരിയിൽ മൊത്തം ഇതുവരെയും 21 ഡെങ്കി കേസുകൾ ആണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. തമ്മനം ഭാഗത്ത് എട്ടുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്
എന്നാൽ കഴിഞ്ഞയാഴ്ച്ച 22 % ആയിരുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ശനിയാഴ്ച്ച കഴിഞ്ഞതോടെ വലിയ വർദ്ധനവ് ആണ് സംഭവിച്ചിരിക്കുന്നത്. വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നതിനിടയിലാണ് ഇപ്പോൾ ഡെങ്കിപ്പനിബാധിതരും സംസ്ഥാനത്ത് കൂടുന്നത്,












