News

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ഇഡിക്ക് അനുമതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഇഡിക്ക് അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അരവിന്ദ് കേജ്രിവാളിനെതിരായ ഈ നീക്കം.

നേരത്തെ മദ്യനയ കേസില്‍ വിചാരണ നടത്താൻ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നൽകിയിരുന്നു. കേജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ മാർച്ച് 21ന് അറസ്റ്റുചെയ്തിരുന്നു.

Most Popular

To Top